സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ എത്തുന്നത്. മലയാളത്തില്‍ മമ്മൂട്ടിയുടെയും  മോഹന്‍ലാലിന്‍റെയും അടക്കമുള്ള  താരങ്ങളുടെ മകള്‍ വേഷങ്ങളില്‍ തിളങ്ങിയ അനിഘ തമിഴ്‌നാട്ടില്‍ അജിത്തിന്‍റെ മകളായാണ് വേഷമിട്ടത്. യെന്നൈ അറിന്താല്‍, വിശ്വാസം തുടങ്ങിയവയായിരുന്നു തമിഴ് ചിത്രങ്ങള്‍.

ബാലതാരമായാണ് ഇതുവരെ അനിഘയെ എല്ലാവരും കണ്ടത്. താന്‍ മുതിര്‍ന്നെന്ന് അറിയിച്ച് ചില ഫോട്ടോ ഷൂട്ടുകള്‍ അനിഘയുടേതായി പുറത്തുവന്നിരുന്നു. മുതിര്‍ന്ന വേഷങ്ങളിലേക്ക് അനിഖയെ ഉടന്‍ കാണാന്‍ കഴിയുമെന്ന് തന്നെയാണ് ഇതെല്ലാം നല്‍കുന്ന സൂചന. കഴിഞ്ഞ കാല സിനിമകളെ കുറിച്ചും ഭാവി കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണ് അനിഘ.

പത്താം ക്ലാസ് ജയിച്ചു കിട്ടിയാല്‍ തുടര്‍ന്ന് പഠിക്കണം. സിനിമയും അഭിനയവുമൊക്കെയാണ് ഇഷ്‍ടം. വേറെ ഒന്നും ഇല്ലെങ്കില്‍ പഠിച്ച് എങ്ങനെയെങ്കിലും ഒരു ടീച്ചറോ മറ്റോ ആയി തട്ടിമുട്ടി പോകണം. ആത്യന്തികമായി തനിക്ക് അഭിനയത്തോടു തന്നെയാണ് താല്‍പര്യമെന്നും അനിഘ പറയുന്നു. അജിത്തിനും മമ്മൂട്ടിക്കും ഒപ്പമുള്ള അനുഭവങ്ങളും അനിഘ തുറന്നുപറയുന്നു. മമ്മൂക്കകളിയാക്കുമെന്നാണ് അനിഘ പറഞ്ഞത്.

 നയന്‍താരയ്ക്കൊപ്പം മൂന്ന്  സിനിമകള്‍ ചെയ്‍ത. ഭയങ്കര സപ്പോര്‍ട്ടായിരുന്നു. ഭയങ്കര കെയറിങ്ങായിരുന്നുവെന്നുമാണ് അനിഘ പറഞ്ഞത്.

വീട്ടുകാര്യങ്ങളും അനിഖ തുറന്നുപറഞ്ഞു. വീട്ടില്‍ നിന്ന് പലപ്പോഴും തല്ലുകിട്ടാറുണ്ടെന്നും. കെയര്‍ലെസായി നടക്കുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നതെന്നും അനിഖ പറയുന്നു. അവിടിവിടയായി പലതും വലിച്ചുവാരിയിടും എടുത്തുവയ്ക്കാന്‍ പറഞ്ഞാല്‍ ചെയ്യില്ല അപ്പോ തല്ലുകിട്ടുമെന്നും അനിഘ പറയുന്നു.