ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇരട്ട

സംവിധായകന്‍- നടന്‍ എന്ന നിലയിലും നിര്‍മ്മാണ പങ്കാളികള്‍ എന്ന നിലയിലും ഒട്ടേറെ ഹിറ്റുകള്‍ക്ക് ചുക്കാന്‍ പിടിച്ച കൂട്ടുകെട്ടാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ജോജു ജോര്‍ജ്. നായാട്ട് ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു അത്. ഇരുവരുടെയും പുതിയ കൂട്ടുകെട്ട് സംഭവിക്കുന്ന ഇരട്ട എന്ന ചിത്രത്തില്‍ ജോജു നടനും മാര്‍ട്ടിന്‍ പ്രക്കാട്ട് സഹനിര്‍മ്മാതാവുമാണ്. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഏതാനും ദിവസം മുന്‍പ് പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്ലര്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇരട്ട. തികച്ചും വ്യത്യസ്തരായ രണ്ടു ഇരട്ട സഹോദരന്മാരാണ് ജോജുവിന്‍റെ കഥാപാത്രങ്ങള്‍. ഇരുവര്‍ക്കും ഇടയിലുള്ള പകയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. തെന്നിന്ത്യൻ താരം അഞ്ജലി നായികയായി എത്തുന്ന 
ചിത്രത്തില്‍ ശ്രിന്ദ, ശ്രീകാന്ത്, ശരത് സഭ, കിച്ചു ടെല്ലസ്, ആര്യ സലിം, സാബുമോൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

ALSO READ : ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങി 'പഠാന്‍'; 3 മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് ഇതുവരെ നേടിയത്

2010 ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടർ എന്ന സിനിമയിലൂടെയാണ് മാർട്ടിൻ പ്രക്കാട്ട് സിനിമാ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ ജോജുവും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം 2015 ൽ ജോജു ജോർജിന് ഒപ്പം നിർമ്മാണ പങ്കാളിയായി മാർട്ടിൽ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാർലി. 2017ൽ ജോജുവും മാർട്ടിൻ പ്രക്കാട്ടും ചേര്‍ന്ന് നിർമ്മിച്ച ചിത്രമായിരുന്നു മഞ്ജു വാര്യര്‍ നായികയായ ഉദാഹണം സുജാത.

IRATTA Official Trailer | Joju George | Martin Prakkat | Anjali | Rohit MG Krishnan