തെലുങ്ക് താരം ചിരഞ്‍ജീവി അടുത്തിടെ പുറത്തുവിട്ട തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ അദ്ദേഹത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് അതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

തല മൊട്ടയിടിച്ചിട്ടുള്ള രൂപത്തിലുള്ള ഫോട്ടോയാണ് ചിരഞ്‍ജീവി പുറത്തുവിട്ടത്. കറുത്ത സണ്‍ഗ്ലാസും വച്ചിരുന്നു. ഇപ്പോള്‍ ഫോട്ടോയെ കുറിച്ച് പുതിയ വാര്‍ത്ത വരികയാണ്. തമിഴകത്തിന്റെ തല അജിത്ത് സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ അഭിനയിച്ച വേതാളം എന്ന ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിരഞ്‍ജീവിയാണ് ചിത്രത്തില്‍ നായകനാകുന്നത് എന്നാണ് വാര്‍ത്ത. 2015ല്‍ റിലീസ് ചെയ്‍ത ഹിറ്റായ വേതാളം തമിഴിലേക്ക് എത്തുമ്പോള്‍ ചിരഞ്‍ജീവിയെ പുതിയ രൂപത്തില്‍ കാണാമെന്നാണ് ആരാധകര്‍ കരുതുന്നത്.