ഹൃത്വിക് റോഷൻ പട്ടാള ഓഫീസറായി അഭിനയിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും പട്ടാള ഓഫീസറായി ഹൃത്വിക് രോഷൻ അഭിനയിക്കുക.
ഹൃത്വിക് റോഷൻ പട്ടാള ഓഫീസറായി അഭിനയിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും പട്ടാള ഓഫീസറായി ഹൃത്വിക് രോഷൻ അഭിനയിക്കുക.
വലിയ ആക്ഷൻ രംഗങ്ങളുള്ളതായിരിക്കും ചിത്രം. പട്ടാളത്തിലെ ഉയര്‍ന്ന റാങ്കുളള ഉദ്യോഗസ്ഥാനായിരിക്കും ഹൃത്വിക്കിന്റെ കഥാപാത്രം. അഷുതോഷ് ആണ് വില്ലൻ കഥാപാത്രമായി എത്തുക. വാണിയാണ് ചിത്രത്തിലെ നായിക. വിമാനത്തിലടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലക്ഷ്യം എന്ന സിനിമയില്‍ ഇതിനു മുമ്പ് ഹൃത്വിക് റോഷൻ പട്ടാള ഓഫീസറായി അഭിനയിച്ചിട്ടുണ്ട്. അതേസമയം സൂപ്പര്‍ 30 എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഉടൻ റിലീസിന് ഒരുങ്ങുന്നത്. ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി ഹൃത്വിക് റോഷൻ തടി കൂട്ടിയിരുന്നു. വികാസ് ബഹല്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.