ലോകമെമ്പാടും ആരാധകരുള്ള ആ താരത്തിന്റെ സിനിമയുടെ റീമേക്കാണോ വിജയ്‍യുടെ ദളപതി 68?.

തെന്നിന്ത്യയുടെ വിജയ നായകനാണ് ദളപതി. വിജയ് നായകനാകുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക് ആവേശമാണ്. ദളപതി 68ന്റെ വിശേഷങ്ങള്‍ ചര്‍ച്ചയാകുകയുമാണ്. ദളപതി 68 ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണോ എന്നതാണ് പുതിയ ചര്‍ച്ച.

രണ്ടായിരത്തിപത്തൊമ്പതില്‍ ഹോളിവുഡില്‍ പ്രദര്‍ശനത്തിനെത്തിയ ഒരു ചിത്രമാണ് ജെമിനി മാൻ. വില്‍ സ്‍മിത്ത് ഇരട്ട വേഷത്തിലായിരുന്നു ചിത്രത്തില്‍ എത്തിയത്. ദളപതി 68ല്‍ വിജയ് ട്രിപ്പിള്‍ കഥാപാത്രങ്ങളായിട്ടാണ് എത്തുക. ജെമിനി മാനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള ചിത്രമായിരിക്കുമോ ദളപതി 68 എന്നതിലാണ് വിജയ് ആരാധകരുടെ ആകാംക്ഷ.

വില്‍ സ്‍മിത്ത് അമ്പത്തിയൊന്നുകാരനായ ഒരു കഥാപാത്രത്തിന് പുറമേ പ്രായം കുറഞ്ഞ മറ്റൊരു വേഷത്തിലും ജെമിനി മാനില്‍ എത്തിയിരുന്നു. പത്തൊമ്പതുകാരനായി വിജയ് ദളപതി 68 സിനിമയില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ജെമിനി മാൻ പരാജയപ്പെട്ട ഒരു ചിത്രമാണ് എന്നതിനാല്‍ റീമേക്ക് ചെയ്യുമ്പോള്‍ ദളപതി 68ന് എത്രമാത്രം സ്വീകാര്യത ലഭിക്കും എന്നതില്‍ ആരാധകര്‍ ആശങ്കയിലാണെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ടൈം ട്രാവല്‍ കണ്‍സെപ്റ്റിലുള്ള വിജയ് ചിത്രം ദളപതി 68ന്റെ പേര് സംബന്ധിച്ചുള്ള ഒരു വാര്‍ത്തയും അടുത്തിടെയും ചര്‍ച്ചയായിരുന്നു. ബോസോ പസിലോ ആയിരിക്കും വിജയ്‍യുടെ ദളപതി 68ന്റെ യഥാര്‍ഥ പേര് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. എന്നില്‍ ഇതില്‍ വാസ്‍തവമില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിര്‍മാതാവ് അര്‍ച്ചന കല്‍പാത്തി കുറിപ്പ് എഴുതിയിരുന്നു. യഥാര്‍ഥ പേരിനായി കാത്തിരിക്കൂവെന്നായിരുന്നു വിജയ് ചിത്രത്തി്നറെ നിര്‍മാതാവിന്റെ കുറിപ്പ്.

Read More: ഒന്നാം സ്ഥാനത്ത് ആ വമ്പൻ താരം തിരിച്ചെത്തി, രണ്ടാമത് വിജയ്, നാലാമനായി പ്രഭാസ്, രജനികാന്ത് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക