Asianet News MalayalamAsianet News Malayalam

ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല, വെളിപ്പെടുത്തി ഐഷ സുല്‍ത്താന

കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി പറയാൻ മടിച്ച ആളുടെ പേര് പിടികിട്ടി കാണുമല്ലോയെന്നാണ് സഹ സംവിധായിക ഐഷ സുല്‍ത്താന കുറിപ്പില്‍ പറയുന്നത്.

Isha Sulthana respond WCC controversy
Author
Kochi, First Published Jul 8, 2020, 12:39 PM IST

ഡബ്ല്യുസിസിയില്‍ നിന്ന് വിധു വിൻസെന്റ് രാജിവെച്ചപോള്‍ സംഘടനയിലെ മുതിര്‍ന്ന സംവിധായികയ്‍ക്ക് എതിരെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സ്റ്റെഫി സേവ്യര്‍ ഉന്നയിച്ച ആരോപണത്തില്‍ വെളിപ്പെടുത്തലുമായി അസോഷ്യേറ്റ് സംവിധായിക ഐഷ സുല്‍ത്താന രംഗത്ത് എത്തിയിരിക്കുന്നു.

ഐഷ സുൽത്താനയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

എനിക്കൊരു കാര്യം പറയണം. ഞാനൊരു ലക്ഷദ്വീപുകാരി ആണെന്ന് അറിയാലോ. ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിങ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്.

എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടേയിരുന്നു. ആ കൂട്ടിടെ ആത്മാർത്ഥത കണ്ടിട്ടാണ് ഞാൻ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്‍ത് റഫറൻസും എടുത്ത് കൊടുത്തത്.

ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെർമിഷനും മറ്റും ശരിയാക്കി കൊടുത്തത് എന്റെ ആളുകൾ തന്നെയാണ്, അവർ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ല, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവർ ആ സിനിമയിൽ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാൻ അപ്പോ വിളിച്ച് ചോദിക്കാത്തത്, വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു.

ഡബ്ലുസിസിയോട് പണ്ടേ തന്നെ അഭിപ്രായ വ്യത്യാസമുള്ള എനിക് ഡബ്ലുസിസിയിലെ ആ സംവിധായകയോട്‌  അപ്പോ ദേഷ്യം തോന്നിയെങ്കിലും,(സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ കൂട്ടായ്‍മയിൽ നിന്നുള്ള ഒരാൾ കൂലി ചോദിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ, അതും ഒരു പെൺകുട്ടിയെ അവരുടെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിർപ്പ് തോന്നിയത്.

ഇതേ സംഘടനയിലേ അംഗങ്ങൾ ഒരിക്കൽ ഇരുന്ന് പറഞ്ഞല്ലോ പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നിൽക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് സംഘടന എതിർപ്പ്‌ കാണിച്ചത്. കൂലി ചോദിച്ചാൽ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങ്ങൾ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മിൽ വല്ല്യ വ്യത്യസമില്ലാട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടർ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങൾ ചെയ്‍ത് കൊടുത്തത്.

ഇനിയും സഹായങ്ങൾ ചെയ്യും, കാരണം ഞങ്ങൾ സ്നേഹിച്ചത് സിനിമയെയാണ്. അല്ലാതെ ഞങ്ങൾ ജനിക്കുന്നതിന് മുമ്പ് സിനിമയിൽ വന്ന നടി എന്ന നിലയ്ക്ക് പേടിച്ചിട്ട്‌ അല്ലാ. (അല്ലേ സ്റ്റെഫിയോട്‌ പറഞ്ഞത്)

ഗീതു മോഹൻദാസ് എന്നനടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അവരിലെ സംവിധായകയെ എനിക്ക് ഇഷ്‍ടമാണ്, അവരുടെ നിലപാടുകളെ ഞാൻ ഇന്നും എതിർക്കുന്നു. ഇപ്പോ സ്റ്റെഫി പേര് പറയാൻ മടിച്ച ആളുടെ പേര് നിങ്ങൾക്ക് പിടികിട്ടി കാണുമല്ലോ.

സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല, കാരണം നയങ്ങൾ സത്യസന്ധമായി നടപ്പാക്കുക. സത്യത്തിന്റെ കൂടെ നിൽക്കുക.

അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുക. നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്നേഹിച്ച്, പരസ്‍പരം മനുഷ്യരെ സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം.

Follow Us:
Download App:
  • android
  • ios