മലയാളത്തിന്റെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്‍ണകുമാര്‍ - സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാരുടേത്. നടിയെന്ന നിലയില്‍ ശ്രദ്ധേയയായ അഹാന കൃഷ്‍ണകുമാര്‍ ഉള്‍പ്പെടുന്നതാണ് കുടുംബം. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൃഷ്‍ണകുമാറിന്റെ മറ്റൊരു മകളായ ഇഷാനി കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അമ്മയുടെയും തന്റെയും ഫോട്ടോയാണ് ഇഷാനി കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

റിക്രിയേറ്റിംഗ് ഗോള്‍ഡ് എന്നാണ് ഇഷാനി ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. രണ്ടുപേരെയും കാണാൻ ഒരുപോലെയുമുണ്ട്. ഒട്ടേറെ ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഫോട്ടോയിലെ അമ്മയുടെ പ്രായം 21ഉം തന്റെ പ്രായം 19ഉം ആണെന്നും എഴുതിയിട്ടുണ്ട്.  ദിയ കൃഷ്‍ണകുമാര്‍,  ഹൻസിക  കൃഷ്‍ണകുമാര്‍ എന്നിവരാണ് കൃഷ്‍ണകുമാര്‍- സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാരുടെ മറ്റ് മക്കള്‍.