മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫറിന് മികച്ച സ്വീകാര്യതയാണ് തീയേറ്ററില്‍ ലഭിക്കുന്നത്. മോഹൻലാലിനൊപ്പം വീണ്ടും മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങള്‍ അഭിനയിച്ച മഞ്ജു വാര്യര്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ അതിനു മറുപടിയും പറയുകയാണ്.

ഞാൻ ലാലേട്ടനൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ല. ഏഴെണ്ണം മാത്രം. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്‍നമാണ്. അത് സംഭവിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. മമ്മൂക്ക അതിന് സമ്മതം മൂളുമെന്നും പ്രൊജക്റ്റ് ഉടൻ ആരംഭിക്കുമെന്നുമാണ് ഞാൻ കരുതുന്നത്- മഞ്ജു വാര്യര്‍ പറയുന്നു.