പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവർ അഭിനയിച്ച ചിത്രം

റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഇത്തിരി നേരം’. ഈ മാസം 7 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോട് തുടരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നായകനായ റോഷന്‍ മാത്യു ഉള്‍പ്പെട്ട ഒരു രംഗമാണ് ഇത്. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ജിയോ ബേബിയാണ് അവതരിപ്പിച്ചിരിക്കുന്നക്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്.

നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ക്യാമറ രാകേഷ് ധരൻ, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്‌, മ്യൂസിക്കും ലിറിക്‌സും ബേസിൽ സിജെ, സൗണ്ട് ഡിസൈൻ, ലൊക്കേഷന്‍ സൗണ്ട് സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിംഗ് സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ മഹേഷ് ശ്രീധർ, കോസ്റ്റ്യൂംസ് ഫെമിന ജബ്ബാർ, മേക്കപ്പ് രതീഷ് പുൽപ്പള്ളി, വി എഫ് എക്സ് സുമേഷ് ശിവൻ, കളറിസ്റ്റ് ശ്രീധർ വി ഡി ക്ലൗഡ്, അസിസ്റ്റന്റ് ഡയറക്ടർ നിരഞ്ജൻ ആർ ഭാരതി, അസ്സോസിയേറ്റ് ഡയറക്റ്റർ ശിവദാസ് കെ കെ, ഹരിലാൽ ലക്ഷ്മണൻ, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, സ്റ്റിൽസ് ദേവരാജ് ദേവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ സർക്കാസനം. ഡിസ്ട്രിബ്യൂഷന്‍ ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ്, ട്രെയിലർ അപ്പു എൻ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ.

Ithiri Neram - Deleted Scene 1 | Roshan Mathew,Zarin Shihab | Kannan Nayar |Basil CJ |Prasanth Vijay