മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന.  ചിരിക്ക് പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈന എന്നാണ് റിപ്പോര്‍ട്ടുകള്‍.  പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടും വിധമുള്ള ചേരുവകളാണ് സിനിമയില്‍.  തൃശൂര്‍ക്കാരനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിബി- ജോജു ടീമാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്‍തിരിക്കുന്നത്.

പ്രായമേറെയായിട്ടും വിവാഹം കഴിക്കാതെ ജീവിക്കുന്ന വ്യക്തിയായിട്ടാണ് മോഹൻലാല്‍ ചിത്രത്തിലുള്ളത്. ഏറെക്കാലത്തിനു ശേഷം മോഹൻലാല്‍ തമാശകള്‍ കാണാനാകുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. കേവലം ചിരിക്കപ്പുറം ഒരു കുടുംബകഥയും ചിത്രത്തിലുണ്ട്. ഒരു സന്ദേശം നല്‍കുന്ന ചിത്രമാണ് ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന എന്നുമാണ് റിപ്പോര്‍ട്ടുകള്‍.