മലയാളത്തില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജഗദീഷ്. എന്നാല്‍ ജീവിതത്തില്‍ കോളേജ് അധ്യാപകനായി സേവനമനുഷ്‍ഠിച്ചതിനു ശേഷമായിരുന്നു ജഗദീഷ് സിനിമയിലേക്ക് എത്തിയത്. പക്ഷേ കോമഡി സംഭാഷണങ്ങളിലൂടെയാണ് പലപ്പോഴും ജഗദീഷിനെ ആരാധകര്‍ ഓര്‍ക്കാറുള്ളത്. ഇപ്പോഴിതാ ജഗദീഷ് നടത്തിയ ഒരു പ്രസംഗമാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്.

വളരെ ഗൌരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്‍ത അധ്യാപകനായിരുന്നു ഞാൻ. കൊമേഴ്‍സ് ആണ് പഠിപ്പിച്ചത്. പക്ഷേ ഞാൻ സ്‍ക്രീനില്‍ വന്നപ്പോള്‍ എച്ചൂസ്‍മി പറഞ്ഞു. എന്നിലെ ഹാസ്യം നിങ്ങള്‍ അംഗീകരിച്ചു. മറുവശത്ത് ഒരു അധ്യാപകന് വേണ്ട പരിഗണനയും നല്‍കി. എന്നാല്‍ രണ്ടും രണ്ടും ഇമേജ് ആണ്- ജഗീഷ് പറഞ്ഞു. മാത്രവുമല്ല പണ്ട് പഠിപ്പിച്ച പല നിര്‍വ്വചനങ്ങളും ജഗദീഷ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. കൈയടികളോടെയാണ് കുട്ടികള്‍ ജഗദീഷിന്റെ പ്രസംഗം കേട്ടത്. സിബിഎസ്ഇ സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജഗദീഷ്.