Asianet News MalayalamAsianet News Malayalam

ആരാണ് ഈ സുരുളി ? ധനുഷ് - കാർത്തിക് സുബ്ബരാജ് ചിത്രം 'ജഗമേ തന്തിരം' ടീസർ

സുരുളി എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

jagame thanthiram official teaser
Author
Chennai, First Published Feb 22, 2021, 11:13 AM IST

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രം ജഗമേ തന്തിരത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.  സിനിമയില്‍ സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായ ഡബിള്‍ റോളില്‍ ധനുഷ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്ജ്, ഹോളിവുഡ് താരം ജെയിംസ് കോസ്മോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. റിലയൻസ് എന്റർടെയിൻമെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios