Asianet News MalayalamAsianet News Malayalam

'ജയ് ഭീം' ഉള്‍പ്പെടെ സൂര്യ നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമില്‍; റിലീസ് പ്രഖ്യാപിച്ചു

സൂര്യ നായകനായ കഴിഞ്ഞ ചിത്രം 'സൂരറൈ പോട്ര്', ജ്യോതിക നായികയായ 'പൊന്മകള്‍ വന്താല്‍' എന്നിവ ആമസോണ്‍ പ്രൈമിലൂടെത്തന്നെയാണ് എത്തിയിരുന്നത്. ഇരുചിത്രങ്ങളുടെ നിര്‍മ്മാണവും 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആയിരുന്നു.

jai bhim and three other films produced by suriya to release through amazon prime video
Author
Thiruvananthapuram, First Published Aug 5, 2021, 1:39 PM IST

സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ. സൂര്യ തന്നെ നായകനാവുന്ന 'ജയ് ഭീ'മിനൊപ്പം മറ്റു മൂന്ന് ചിത്രങ്ങളുടെ റിലീസും പ്രൈം വീഡിയോ പ്രഖ്യാപിച്ചു. സൂര്യ നായകനായ കഴിഞ്ഞ ചിത്രം 'സൂരറൈ പോട്ര്', ജ്യോതിക നായികയായ 'പൊന്മകള്‍ വന്താല്‍' എന്നിവ ആമസോണ്‍ പ്രൈമിലൂടെത്തന്നെയാണ് എത്തിയിരുന്നത്. ഇരുചിത്രങ്ങളുടെ നിര്‍മ്മാണവും 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആയിരുന്നു.

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'ജയ് ഭീം' കൂടാതെ ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന 'ഉടന്‍പിറപ്പേ', സരോവ് ഷണ്‍മുഖം സംവിധാനം ചെയ്യുന്ന 'ഓ മൈ ഡോഗ്', അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'രാമെ ആണ്ടാളും രാവണെ ആണ്ടാളും' എന്നിവയാണ് ആമസോണ്‍ പ്രൈമിലൂടെ നേരിട്ടെത്തുന്ന മറ്റ് സൂര്യ പ്രൊഡക്ഷനുകള്‍. 'രാമേ അണ്ടാളും രാവണെ ആണ്ടാളും' സെപ്റ്റംബറിലും 'ഉടന്‍പിറപ്പേ' ഒക്ടോബറിലും 'ജയ് ഭീം' നവംബറിലും 'ഓ മൈ ഡോഗ്' ഡിസംബറിലുമാണ് റിലീസ് ചെയ്യുക. തീയതി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി'യാണ് പ്രൈം വീഡിയോയിലൂടെ എത്തുന്ന അടുത്ത മലയാള ചിത്രം. പൃഥ്വിരാജിന്‍റെ ഓണം റിലീസ് ആണിത്. ഈ മാസം 11 ആണ് റിലീസ് തീയതി. 'കോഫി ബ്ലൂം' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുതി'. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios