Asianet News MalayalamAsianet News Malayalam

പ്രകടനത്തില്‍ ഞെട്ടിക്കാന്‍ ഉണ്ണി മുകുന്ദന്‍; 'ജയ് ഗണേഷ്' റിലീസ് തീയതി പ്രഖ്യാപിച്ചു

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും

jai ganesh malayalam movie release date announced unni mukundan ranjith sankar nsn
Author
First Published Dec 14, 2023, 2:29 PM IST

ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ പതിനൊന്നിന് ചിത്രം പ്രദർശനത്തിനെത്തും. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം ജോമോളും അഭിനയിക്കുന്നുണ്ട്.

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങൾ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : മീര ജാസ്‍മിനും നരേനും വീണ്ടും; 'ക്യൂന്‍ എലിസബത്ത്' റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios