കേരളത്തില്‍ മാത്രം 261 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ആകെ തീയേറ്റര്‍ കൗണ്ട് 820 ആണ്. റിലീസ്ദിനത്തില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഈ വാരാന്ത്യത്തില്‍ എടുത്തുപറയത്തക്ക ബോക്‌സ്ഓഫീസ് കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് ഇന്‍ഡസ്ട്രിയുടെ വിലയിരുത്തല്‍. 

മമ്മൂട്ടിക്കൊപ്പമുള്ള തമിഴ് യുവതാരം ജയ്‌യുടെ 'മധുരരാജ' പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. പൃഥ്വിരാജിന്റെ അസാന്നിധ്യത്തില്‍ ആ റോളിലേക്കാണ് ജയ് വരുന്നതെന്ന അഭിപ്രായത്തിനായിരുന്നു മേല്‍ക്കൈ. അങ്ങനെയല്ലെന്നും അത് വ്യത്യസ്തമായ മറ്റൊരു കഥാപാത്രമാകാമെന്ന് മറ്റൊരു വിഭാഗം വാദിച്ചിരുന്നു. ഏറെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രേക്ഷകപ്രതികരണമാണ് 'മധുരരാജ'യ്ക്ക് ലഭിക്കുന്നത്. ജയ്‌യുടെ ആദ്യ മലയാളചിത്രമാണിത്. മമ്മൂട്ടിക്കൊപ്പമുള്ള തന്റെ 'മധുരരാജ' അനുഭവം പറയുകയാണ് അദ്ദേഹം.

'സൂപ്പര്‍സ്റ്റാറായ മമ്മൂക്കക്കൊപ്പം അഭിനയിക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എന്നതിനേക്കാള്‍ സുഹൃത്തായ ഒരു സഹതാരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതുപോലെ, പ്രത്യേകതകളുള്ള ഒരു പുതിയ അനുഭവമാണ് എനിക്ക് ലഭിച്ചത്. ഒരു സുഹൃത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ നര്‍മ്മബോധവും കരുതലും എടുത്തുപറയണം. വേറെ ലെവല്‍. ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്.ഈ സ്‌നേഹത്തിന് നന്ദി മമ്മൂക്കാ'- ജയ് ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

നെടുമുടി വേണു, വിജയരാഘവന്‍, സലിംകുമാര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച പോക്കിരിരാജയിലെ ചില കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചതിനൊപ്പം അനുശ്രീ, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ കഥാപാത്രങ്ങളും മധുരരാജയില്‍ ഉണ്ട്. കേരളത്തില്‍ മാത്രം 261 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ആകെ തീയേറ്റര്‍ കൗണ്ട് 820 ആണ്. റിലീസ്ദിനത്തില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഈ വാരാന്ത്യത്തില്‍ എടുത്തുപറയത്തക്ക ബോക്‌സ്ഓഫീസ് കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് ഇന്‍ഡസ്ട്രിയുടെ വിലയിരുത്തല്‍.