എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

വിഖ്യാതമായ ടൊറന്റോ ചലച്ചിത്രമേളയില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയെടുക്കുക വഴി വാര്‍ത്തകളില്‍ നിറഞ്ഞ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജല്ലിക്കട്ടി'ന്റെ ആദ്യ കാഴ്ച നാളെ. ചിത്രത്തിന്റെ ടീസര്‍ നാളെ (വെള്ളിയാഴ്ച) പുറത്തെത്തും. വൈകിട്ട് അഞ്ച് മണിക്കാണ് ടീസര്‍ റിലീസ്.

Add Asianetnews as a Preferred SourcegooglePreferred

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കട്ട്. ടൊറന്റോ മേളയിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. മേളയിലെ പ്രീമിയറിന് ശേഷം ലിജോയും മറ്റ് അണിയറപ്രവര്‍ത്തകരും പ്രേക്ഷകരുമായി സംവദിക്കുന്ന ചോദ്യോത്തരവേളയുടെ വീഡിയോ മലയാളി പ്രേക്ഷകര്‍ക്കിടയിലും തരംഗമായിരുന്നു. 

എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ് എന്നിവര്‍ക്കൊപ്പം ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്. സംഗീതം പ്രശാന്ത് പിള്ള. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. ഒക്ടോബര്‍ നാലിനാണ് തീയേറ്റര്‍ റിലീസ്.