ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്‍ത ജെല്ലിക്കെട്ട് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ച സിനിമ അനുഭവമമെന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ വിമര്‍ശനവും വരുന്നുണ്ട്. അതേസമയം ചിത്രം പകര്‍ത്തിയ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന് വലിയ അഭിനന്ദനവും ലഭിക്കുന്നുണ്ട്. ജെല്ലിക്കെട്ട് സിനിമ പകര്‍ത്തുന്ന ഗിരീഷ് ഗംഗാധരന്റെ വീഡിയോ ആണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.


ക്യാമറയും പിടിച്ച് ഓടുന്ന ഗിരീഷ് ഗംഗാധരൻ ആണ് വീഡിയോയിലുള്ളത്. ചെറിയ ഇടവഴിയിലൂടെയും കുറ്റിക്കാട്ടിലൂടെയുമൊക്കെ വലിയ ഭാരമുള്ള ക്യാമറയും തൂക്കി ഓടുന്ന ഗിരീഷ് ഗംഗാധരനെ പ്രേക്ഷകര്‍ അഭിനന്ദിക്കുന്നു. അവസാനം കിതച്ചുകൊണ്ട് നില്‍ക്കുന്ന ഗിരീഷ് ഗംഗാധരനുമാണ് വീഡിയോയില്‍. ഗിരീഷ് ഗംഗാധരന്റെ കഠിനാദ്ധ്വാനത്തെയും സമര്‍പ്പണത്തെയും വീഡിയോയില്‍ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്.