സൂപ്പര്‍‌മാൻ സിനിമ ചെയ്യാനുള്ള അവസരം വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് സംവിധായകൻ ജെയിംസ് ഗണ്‍.

സൂപ്പര്‍മാൻ സിനിമ സംവിധാനം ചെയ്യാനുള്ള അവസരം താൻ വേണ്ടെന്നു വെച്ചിരുന്നുവെന്ന് ജെയിംസ് ഗണ്‍. എന്നാല്‍ ഹെൻറി കാവിലിന്റെ മാൻ ഓഫ് സ്റ്റീലിന്റെ തുടര്‍ച്ചയായിരുന്നില്ലെന്ന് ജെയിംസ് ഗണ്‍ പറയുന്നു.

എനിക്ക് ആഗ്രഹമുള്ള സിനിമ തെരഞ്ഞെടുക്കാൻ എന്നോട് ഡിസി ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍മാൻ സിനിമ ഉള്‍പ്പടെ. എന്നാല്‍ ഞാൻ തെരഞ്ഞെടുത്തത് സൂയിസൈഡ് സ്‍ക്വാഡ്. മറ്റു സിനിമകളെക്കാളും എനിക്ക് പറയാനുളള കഥ അതാണ്. എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സിനിമയുമാണ്. ഡേവിഡിന്റെ സൂയിസൈഡ് സ്ക്വാഡ് എന്ന സിനിയുടെ തുടര്‍ച്ചയാണ് ദ സൂയിസൈഡ് സ്‍ക്വാഡ്. അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുക.