വിജയ്‍യുടെ അവസാന ചിത്രം കേരളത്തില്‍ എത്ര നേടി?.
വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. വൻ ആഘോഷത്തോടെയാണ് ചിത്രത്തെ താരത്തിന്റെ ആരാധകര്‍ വരവേറ്റതും. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഓപ്പണിംഗ് ഡേയുടെ അഡ്വാൻസ് കളക്ഷൻ സൗത്ത് ഇന്ത്യ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുകയാണ്. തമിഴ്‍നാട്- 17.25 കോടി, കേരള- 3.45 കോടി, തെലുങ്ക് സംസ്ഥാനങ്ങളില്‍- 2.4 കോടി, കര്‍ണ്ണാടക- 8.2 കോടി, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ 2.7 കോടി, വിദേശത്ത് 26 കോടി എന്നിങ്ങനെയാണ് ഓപ്പണിംഗ് ഡേയില്‍ അഡ്വാൻസായി ചിത്രം നേടിയിരിക്കുന്നത്. അങ്ങനെ ആകെ ചിത്രം 60 കോടി ഓപ്പണിംഗ് ഡേയില്‍ അഡ്വാൻസ് കളക്ഷൻ നേടിയിരിക്കുന്നു എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു.
ജനനായകനില്‍ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.
ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
