എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ് ചിത്രം 'ജന നായകൻ' ആഗോളതലത്തിൽ 300 കോടിയോളം നേടി. തിയേറ്ററുകളിലെ വിജയത്തിന് ശേഷം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു.

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ജന നായകൻ മികച്ച കളക്ഷൻ നേടി മുന്നേറ്റം തുടരുകയാണ്. സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും ആഗോള തലത്തിൽ 300 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. സെൻസർ വിവാദങ്ങളിൽ പെട്ട് റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. നേരത്തെ നെറ്റ്ഫ്ലിക്സോ ആമസോൺ പ്രൈം വീഡിയോയോ ചിത്രത്തിന്റെ സ്ട്രീമിംഗ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും സീ ഫൈവിലൂടെ ആയിരിക്കും ചിത്രമെത്തുക എന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 21 നായിരിക്കും സ്ട്രീമിംഗ് ആരംഭിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

വിജയ് ആരാധകർക്കുള്ള ഒരു ട്രിബ്യൂട്ട് പോലെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിജയ്‌യുടെ മികച്ച നൃത്തച്ചുവടുകളും ഗാനത്തിന്റെ പ്രത്യേകതയാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുന്നു. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

YouTube video player