Asianet News MalayalamAsianet News Malayalam

വൻ പ്രഖ്യാപനം, വിജയ്‍യുടെ മകൻ സംവിധായകനാകുന്നു, നായകനാകുന്നത് ആ ഹിറ്റ് നടൻ

നടൻ ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുമ്പോള്‍ നായകനാകുക ആ ഹിറ്റ് യുവ താരം ആണ്.

 

Jason Sanjay to direct film actor Sundeep Kishan reports hrk
Author
First Published Sep 10, 2024, 11:56 AM IST | Last Updated Sep 10, 2024, 11:56 AM IST

തമിഴ് നടൻ ദളപതി വിജയ്‍യുടെ മകൻ ജേസണ്‍ സഞ്‍ജയും പരിചിതനാണ് ആരാധകര്‍. ജേസണ്‍ സഞ്‍ജയ് എന്നായിരിക്കും സിനിമയിലേക്ക് വരിക എന്നതും ആരാധകര്‍ക്ക് ആകാംക്ഷയുള്ള കാര്യമാണ്. സംവിധായകനായിട്ടായിരിക്കും ജേസണ്‍ സഞ്‍ജയ് ഇനി സിനിമയില്‍ സജീവമാകുകയെന്നാണ് റിപ്പോര്‍ട്ട്. സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്‍താകും  ജേസണിന്റ അരങ്ങേറ്റമെന്നും റിപ്പോര്‍ട്ടുണ്ട്.

രായനില്‍ സുന്ദീപ് കിഷനും നിര്‍ണായക കഥാപാത്രത്തില്‍ ഉണ്ടായിരുന്നു. രായന്റെ വിജയത്താല്‍ സുന്ദീപ് കിഷന് സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുന്ദീപ് കിഷൻ മജക്ക എന്ന ചിത്രത്തി്നറെ തിരക്കിലാണ് നിലവില്‍. സംവിധാനം ത്രിനന്ദ റാവുവാണ്. ധനുഷാണ് രായനില്‍ നായകനായത്തിയത്.

അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ തളര്‍ന്നപ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുന്നതാണ് കാണാനായത്. ധനുഷിന്റെ രായൻ ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം രായൻ എത്ര നേടി എന്നതിന്റെ കണക്കുകളും ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 109.26 കോടിയും തമിഴ്‍നാട്ടില്‍ നിന്ന് രായൻ 74.07 കോടി രൂപയും ആകെ നേടിയിട്ടുണ്ട്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷനൊപ്പം വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ വിജയ്‍യുടെ ദ ഗോട്ട്?, കണക്കുകള്‍, ശരിക്കും സംഭവിക്കുന്നത് എന്ത്?, ലാഭമോ?, അതോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios