കൊച്ചി: പ്രശസ്‍ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്‍റെ സഹോദരി ജിസി ഗിഫ്റ്റ് (40) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭര്‍ത്താവ് ജോജോ. സംസ്‍കാരം നാളെ വൈക്കത്ത് നടക്കും.