'ജയ അമിതാഭ് ബച്ചൻ' എന്ന് സ്വയം വിളിച്ച് ജയ ബച്ചന്‍: ചിരിച്ച് മറിഞ്ഞ് രാജ്യസഭ
ഭർത്താവിന്‍റെ പേര് ചേര്‍ത്ത് വിളിച്ചത് എതിർത്ത് ദിവസങ്ങൾക്ക് ശേഷം രാജ്യസഭ എംപി ജയാ ബച്ചൻ വെള്ളിയാഴ്ച സഭയുടെ 'ജയ അമിതാഭ് ബച്ചൻ' എന്ന് സ്വയം വിളിച്ചത് കൗതുകമുള്ള സംഭവമായി.
ദില്ലി: രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ തന്‍റെ ഭർത്താവിന്‍റെ പേര് ചേര്‍ത്ത് വിളിച്ചത് എതിർത്ത് ദിവസങ്ങൾക്ക് ശേഷം രാജ്യസഭ എംപി ജയാ ബച്ചൻ വെള്ളിയാഴ്ച സഭയുടെ 'ജയ അമിതാഭ് ബച്ചൻ' എന്ന് സ്വയം വിളിച്ചത് കൗതുകമുള്ള സംഭവമായി. ഇത് കേട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധൻഖര്‍ തന്നെ പൊട്ടിച്ചിരിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.
കോൺഗ്രസിന്‍റെ ജയറാം രമേഷ്, എഎപിയുടെ രാഘവ് ഛദ്ദ തുടങ്ങി നിരവധി പ്രതിപക്ഷ എംപിമാരും ധൻഖറിനൊപ്പം ജയ ബച്ചന്‍റെ പരാമര്‍ശത്തില്‍ ചിരിച്ചു.
രാജ്യസഭാ അധ്യക്ഷന്‍ നിരന്തരം പ്രതിപക്ഷ നിരയിലുള്ള ജയറാം രമേഷിന്‍റെ പേര് വിളിക്കുന്നത് സംബന്ധിച്ച് ചോദിക്കാന്‍ എഴുന്നേറ്റ ജയ ബച്ചന്‍. 'ഞാന്‍ ജയ അമിതാഭ് ബച്ചന്‍, അങ്ങയോട് ചോദിക്കുന്നു. ഇന്ന് താങ്കള്‍ക്ക് ലഞ്ച് ബ്രേക്ക് കിട്ടിയോ? ഇല്ലേ? ഇതുകൊണ്ടാണോ അങ്ങ് ജയറാം ജിയുടെ പേര് ആവർത്തിച്ച് പറയുന്നത്. ജയറാം ജിയുടെ പേര് പറയാതെ നിങ്ങൾക്ക് ഭക്ഷണം ദഹിക്കുന്നില്ലെ" ജയബച്ചന്‍ ചോദിച്ചത്.
പൊട്ടിച്ചിരിച്ച ജഗ്ദീപ് ധൻഖര്‍ ഇങ്ങനെയാണ് മറുപടി നല്‍കിയത്. "ഞാൻ നിങ്ങളോട് ഒരു ലഘുവായ ഉത്തരം പറയാം. ഞാൻ ഇന്ന് ലഞ്ച് ബ്രേക്ക് എടുത്തില്ല, പക്ഷേ ഞാൻ ജിറാം ജിയുടെ കൂടെ ഇന്ന് ഉച്ചഭക്ഷണം കഴിച്ചു." ധൻഖറിന്‍റെ പ്രതികരണവും സഭയിൽ ചിരി പടർത്തി.
നാല് ദിവസം മുന്‍പാണ് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തന്‍റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിന് മുതിർന്ന നടിയും എംപിയുമായ ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത്.
"ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, ദയവായി," ഹരിവംശ് നാരായൺ പറഞ്ഞു ജയ ബച്ചനെ സഭയിൽ സംസാരിക്കാൻ വിളിച്ചത്. "സർ, എന്നെ ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയായിരുന്നു" എന്ന് ഉടന്‍ ജയ ബച്ചൻ പ്രതികരിച്ചു.
പാർലമെൻ്റിൻ്റെ രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് തൻ്റെ പേര് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിവംശ് നാരായൺ സിങ് ചൂണ്ടിക്കാട്ടി. "താങ്കളുടെ മുഴുവൻ പേര് ഇവിടെ എഴുതിയിട്ടുള്ളത് അതാണ്, അതാണ് ഞാന്‍ വിളിച്ചത്" മിസ്റ്റർ സിംഗ് പറഞ്ഞു.
"ഇത് ഒരു പുതിയ കാര്യമാണ്, സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിൽ അംഗീകരിക്കപ്പെടണമെന്നത്. അവർക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ലെ" എന്ന് ജയ ബച്ചൻ തന്‍റെ പ്രസംഗത്തിന് മുന്നോടിയായി പറഞ്ഞു. ഈ സംഭവം വലിയ വാര്‍ത്തയായപ്പോഴാണ് അത് സ്വയം ട്രോളാക്കി ജയ ബച്ചന്‍ മാറ്റിയത്.
മോഹൻലാൽ നാളെ വയനാട്ടിലേക്ക്; ക്യാമ്പുകളും സന്ദര്‍ശിക്കും