മാസത്തിലെ 15 ദിവസം മാസ മുറ ആകാത്തതിന്റെ കുറ്റവും ബാക്കി 15 ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇതിനിടയ്ക്ക് ഒരു ദിവസം കിട്ടിയാൽ പിസിഓഡിയേയും കൂട്ട് പിടിച്ച് മടിപിടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപവാദമാണ് മഞ്ജു വാര്യർ
തിരുവനന്തപുരം: മഞ്ജു വാര്യരെ പ്രശംസിച്ച് നടൻ ജയചന്ദ്രൻ കൂട്ടിക്കലിന്റെ കുറിപ്പ്. സമീപകാലത്തുണ്ടായ പല സംഭവങ്ങളിൽ സ്ത്രീകൾക്ക് പരോക്ഷ വിമർശനമടക്കമാണ് ജയചന്ദ്രൻ കൂട്ടിക്കലിന്റെ കുറിപ്പ്. മാസത്തിലെ 15 ദിവസം മാസ മുറ ആകാത്തതിന്റെ കുറ്റവും ബാക്കി 15 ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇതിനിടയ്ക്ക് ഒരു ദിവസം കിട്ടിയാൽ പിസിഓഡിയേയും കൂട്ട് പിടിച്ച് മടിപിടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപവാദമാണ് മഞ്ജു വാര്യർ. ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ യോജിച്ച് പോകാൻ പറ്റാത്ത ബന്ധങ്ങളിൽ കടിച്ച് തൂങ്ങി ഭർത്താവ് കൊണ്ടുവരുന്ന ഭക്ഷണവും കഴിച്ച് അയാളെയും സംശയരോഗിയാക്കി മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരികളായ കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാകുന്ന സ്ത്രീകൾക്കും മഞ്ജു അപവാദമാണ് എന്നാണ് ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ.., ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!...
NB: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാർത്ഥം എഴുതുന്നത്!
ജൂലൈ മാസത്തിൽ നടൻ പ്രതിയായ പോക്സോ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2024 ജൂണിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസ് എടുത്തിരുന്നു. കുടുംബ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ മകളെ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിലായിരുന്നു കേസ്.


