നയൻതാര നായികയായ ഇരൈവൻ എങ്ങനെയുണ്ട്?, ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍
ഇരൈവനില്‍ ജയം രവിയാണ് നായകനായത്.

ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രം ഇരൈവൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഒരു സൈക്കോ ത്രില്ലറായിട്ടാണ് ഇരൈവൻ സിനിമ എത്തിയിരിക്കുന്നത്. വമ്പൻ വിജയം ലക്ഷ്യമിട്ടാണ് നയൻതാരയുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ഇരൈവിന് ലഭിക്കുന്നതെന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്.
ജയം രവിയുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ്. മികച്ച ത്രില്ലറാണ്. ഇന്റര്‍വല്‍ ബ്ലോക്ക് ആകാംക്ഷയുണ്ടാക്കുന്നതാണ്. നയൻതാര നായികയായ ഇരൈവന്റെ പശ്ചാത്തല സംഗീതം മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ടാണ്ടെങ്കിലും സമ്മിശ്ര പ്രതികരണമാണെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ട്.
തിയറ്ററില്‍ ഇരൈവൻ റണ്‍ പൂര്‍ത്തിയായാല്‍ ഒടിടിയില്‍ ഏത് പ്ലാറ്റ്‍ഫോമിലാണ് എത്തുക എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത്. തിയറ്ററുകളിലെത്തി ഒരു മാസം കഴിഞ്ഞാകും ഒടിടിയില്‍ ഇരൈവൻ പ്രദര്‍ശിപ്പിക്കും. സംവിധാനം ഐ അഹമ്മദാണ്.
ചിത്രത്തിന്റെ നിര്‍മാണം സുധൻ സുന്ദരമും ജയറാം ജിയുമാണ്. ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയിരിക്കുന്നു. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമയാണ്. രണ്ട് മണിക്കൂര്‍ 31 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം എന്നത് അനുകൂല ഘടകമാകുന്നു. തിരക്കഥ എഴുതിയതും ഐ അഹമ്മദാണ്. ഹരി കെ വേദാന്ദാണ് ഛായാഗ്രാഹണം. യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ആലപിച്ച ഒരു ഗാനം റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.
ജയം രവി നായകനാകുന്ന മറ്റൊരു ചിത്രം സൈറണാണ്. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത് . സംവിധാനം ആന്റണി ഭാഗ്യരാജാണ്. സൈറൈണ്‍ ഒരു ഇമോഷണല്‍ ഡ്രാമയാണ്. നിര്‍മാണം സുജാത വിജയകുമാറാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുമ്പോള്‍ ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ് കെയാണ്. അസ്‍കര്‍ അലിയാണ് പ്രൊഡക്ഷൻ മാനേജര്‍.
Read More: ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാലും?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക