ചിത്രത്തിലെ ജയം രവിയുടെയും കാജലിന്റെയും ഗെറ്റപ്പുകൾ ഇതിനോടകം വൈറലാണ്

അടങ്കമറു എന്ന ചിത്രത്തിനു ശേഷം ജയം രവി നായകനായി എത്തുന്ന ചിത്രമാണ് 'കോമാളി'. മനുഷ്യ പരിണാമത്തിന്റെ കഥ പറയുന്ന കോമഡി ചിത്രം പ്രദീപ് രംഗനാഥനാണ് സംവിധാനം ചെയുന്നത്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ചിത്രത്തിലെ ജയം രവിയുടെയും കാജലിന്റെയും ഗെറ്റപ്പുകൾ ഇതിനോടകം വൈറലാണ്.

Add Asianetnews as a Preferred SourcegooglePreferred

ഗുഹാ മനുഷ്യന്‍, ബ്രിട്ടീഷ് അടിമ, രാജാവ് തുടങ്ങി ഒന്‍പത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയം രവി ചിത്രത്തില്‍ എത്തുന്നത്. രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവി അഭിനയിക്കുന്ന ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി.