ജയം രവിയുടെ വമ്പൻ പ്രൊജക്റ്റ്.

പൊന്നിയിൻ സെല്‍വൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിയ ഒരു താരമാണ് ജയം രവി. ജയം രവിയെ നായകനാക്കി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. പ്രേക്ഷകര്‍ അത്തരത്തില്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എം രാജേഷിനുമൊത്തുള്ളത്. ശിവ മനസുള്ള ശക്തി സിനിമയുടെ സംവിധായകൻ എം രാജേഷ് ജയം രവിയെ നായകനാക്കി ഒരുക്കുന്ന പുതിയ പ്രൊജക്റ്റിന് ബ്രദര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ഭൂമിക ചൗള, ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും ബ്രദറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിവേകാനന്ദ് സന്തോഷാണ്. സംഗീതം ഹാരിസ് ജയരാജ് ആണ്.

ജയം രവി നായകനായി ഇരൈവൻ സിനിമയാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവിയുടെ നായിക നയൻതാരയാണ്. പൊന്നിയിൻ സെല്‍വനായി പ്രേക്ഷപ്രീതി നേടിയ ശേഷം വൻ ഹിറ്റ് ലക്ഷ്യമിട്ടാണ് ഇരൈവൻ സെപ്‍തംബര്‍ 28ന് എത്തുന്നത്. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ടാകും. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ.

ജയം രവിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. സംവിധാനം ആന്റണി ഭാഗ്യരാജാണ്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടെത്തുന്ന ചിത്രമാണ് 'സൈറണ്‍'. സുജാത വിജയകുമാറാണ് ജയം രവിയുെ ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനവും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണവും നിര്‍വഹിക്കുമ്പോള്‍ പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര്‍ യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ്.

Read More: ഹൃത്വിക്കുമായി ലിപ്‍ലോക്ക്, ഐശ്വര്യ റായ്‍ക്ക് ലീഗല്‍ നോട്ടീസ്, വിചിത്രമെന്നും നടി, അന്ന് പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക