കോട്ടയം : ജയരാജ് തിരക്കഥയും സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്സിന്‍റെ ചിത്രീകരണം സമാപിച്ചു. സംഗീതപ്രധാനമായ ഈ പ്രണയചിത്രത്തില്‍ കാളിദാസ് ജയറാമാണ് നായകന്‍. ദില്ലി മലയാളിയായ കാര്‍ത്തിക നായര്‍ എന്ന പുതുമുഖമാണ് നായിക. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രകൃതി പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്ത് നിര്‍മിച്ച ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂരാണ്. അഭിനന്ദ് രാമാനുജന്‍ ക്യാമറയും ആന്‍റണി എഡിറ്റിങ്ങും ചെയ്യുന്ന ബാക്ക്പാക്കേഴ്സിന്‍റെ ചിത്രീകരണം കോട്ടയം, വാഗമണ്‍, വര്‍ക്കല തുടങ്ങിയ ലൊക്കേഷനുകളിലാണ് നടന്നത്. 

ആറ് ഗാനങ്ങളുള്ള ബാക്ക്പാക്കേഴ്സിന്‍റെ സംഗീതസംവിധായകൻ സച്ചിന്‍ ശങ്കറാണ്. സജി കോട്ടയം (പ്രൊഡക്ഷൻ കൺട്രോളർ), സുജിത്ത് (പ്രൊഡക്ഷൻ ഡിസൈനർ), രതീഷ് അമ്പാടി (മേക് അപ്പ്), സുകേഷ് (കോസ്റ്റ്യൂംസ്) തുടങ്ങിയവർ അണിയറയിലുണ്ട്.