എം ടി വാസുദേവൻ നായര്‍ ഓണ്‍ലൈനായിട്ടാണ് ഉദ്‍ഘാടനം ചെയ്‍തത്.

സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഒടിടി പ്ലാറ്റ് ഫോം മലയാളത്തിൽ എത്തുന്നു. റൂട്ട്സ് എന്ന് പേരിടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം എം ടി വാസുദേവൻ നായ‌ർ ഓൺലൈനായി ഉദ്ഘാടനം ചെയ്‍തു. ലോക് ക്ലാസിക് ചിത്രങ്ങളും മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളും കാഴ്‍ചക്കാരിലേക്ക് എത്തിക്കാനാണ് ശ്രമം. റെയ്‍ൻ ഇന്റര്‍നാഷണ്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ ജയരാജ് പരിസ്ഥിതി ചലച്ചിത്രോത്സവവും നടത്താറുണ്ട്. റൂട്ട്സ്‍ എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ എപോള്‍ മുതല്‍ ആണ് സിനിമകള്‍ റിലീസ് ചെയ്യുകയെന്ന് വ്യക്തമാക്കിയിട്ടില്ല. നിറയെ തത്തകളുള്ള മരം എന്ന സിനിമയാണ് ജയരാജ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയ സിനിമ.

നവരസ പരമ്പരയുടെ ഭാഗമായി ജയരാജ് സംവിധാനം ചെയ്‍ത ഹാസ്യം ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹരിശ്രീ അശോകൻ ആണ് ചിത്രത്തില്‍ നായകനാകുന്നത്. കാളിദാസ് ജയറാമിനെ നായകനാക്കി ബാക്പാക്കേഴ്‍സ് എന്ന ഒരു സിനിമയും ജയരാജ് ഒരുക്കിയിട്ടുണ്ട്. ക്യാൻസര്‍ രോഗിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

ആദ്യമായി ഐഎഫ്എഫ്‍കെയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കിട്ടുന്ന മലയാള സിനിമ ജയരാജിന്റെ ഒറ്റാല്‍ ആണ്.

ഏഴ് തവണ ജയരാജ് ദേശീയ അവാര്‍ഡും പലതവണ സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.