മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി ജയറാം നിറഞ്ഞുനില്‍ക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ജയറാമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജയറാം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് പുതിയ വാര്‍ത്ത. ജയറാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജയറാമിന് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി.

ആക്ടര്‍ ജയറാം ഒഫിഷ്യല്‍ എന്ന പേരിലാണ് ഇൻസ്റ്റാഗ്രാമില്‍ ജയറാമിന്റെ പേജ്.  എല്ലാവരുടെയും സ്‍നേഹത്തിനും പിന്തുണയ്‍ക്കും നന്ദി പറയാനും ഈ അവസരം ഉപയോഗിക്കുന്നുവെന്ന് ജയറാം പറഞ്ഞു. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായും രംഗത്ത് എത്തി. ജയറാമിന്റെ മക്കളായ കാളിദാസും  മാളവികയും ഇൻസ്റ്റാഗ്രാമില്‍ നേരത്തെ തന്നെ സജീവമാണ്.  മാളവികയും കാളിദാസും ജയറാമിന്റെ ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്. ജയറാം കൂടി ഇൻസ്റ്റാഗ്രാമില്‍ എത്തിയത് താരത്തിന്റെ ആരാധകര്‍‌ ഏറ്റെടുത്തിട്ടുണ്ട്.

മിമിക്രി ലോകത്ത് നിന്ന് പി പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ എത്തുന്നത്.

തുടര്‍ന്ന് ഇങ്ങോട്ട് ഇന്നുവരെയായി വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി പ്രേക്ഷകരുടെ പ്രിയങ്കരനായി മുന്നോട്ടുപോകുകയാണ് ജയറാം.