വിജയിയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്മ എന്ന ചിത്രത്തിലെ അയ്യയ്യോ അമ്മാടി എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു.

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സി​ഗ്മ എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'അയ്യയ്യോ.. അമ്മാടി..' എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് തമൻ എസ് ആണ്. വിവേകിന്റേതാണ് വരികൾ. യുവൻ ശങ്കർ രാജ, സഞ്ജന ദിവാകർ കൽമഞ്ജെ എന്നിവർ ചേർന്നാണ് ആലാപനം.

സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സി​ഗ്മ ഒക്ടോബർ 2ന് ആണ് തിയറ്ററുകളിൽ എത്തിയത്. തമന്‍ എസ് സംഗീതം നൽകുന്ന ചിത്രമാണ് 'സിഗ്‍മ'. ജി കെ എം തമിഴ് കുമരനാണ് സി​ഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്‍, യോഗ് ജാപി, മഹാലക്ഷ്‍മി, ഷീല രാജ്‍കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റര്‍. ഛായാഗ്രഹണം കൃഷ്‍ണന്‍ വസന്ത്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സഞ്ജീവ്, വരികള്‍ വിവേക്, സൂപ്പര്‍ സുബ്ബു, സ്റ്റണ്ട് വെങ്കട്, സില്‍വ, സ്റ്റില്‍സ് സൂര്യ, പബ്ലിസിറ്റി ഡിസൈനര്‍ അനന്ത് കഞ്ചെര്‍ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയ് ഗണേഷ് ബി, മേക്കപ്പ് പി എസ് കുപ്പുസാമി, ഡിഐ പ്രസാദ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ആര്‍ ഹരിഹരസുതന്‍, അഡീഷണല്‍ സ്ക്രീന്‍പ്ലേ കലീല്‍ രാജ, സഞ്ജീവ് എസ്, അജലി അശോക്, ചീഫ് റീ റെക്കോര്‍ഡിംഗ് മിക്സര്‍ എസ് ശിവകുമാര്‍, സൗണ്ട് ഡിസൈന്‍ കൃഷ്‍ണന്‍ സുബ്രഹ്‍മണ്യന്‍, വരുണ്‍ വെങ്കടരാമന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ് അറ്റ് എ എം സ്റ്റുഡിയോസ്, ചെന്നൈ, പിആര്‍ഒ സുരേഷ് ചന്ദ്ര, വംശി ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുബ്രഹ്‍മണ്യന്‍ നാരായണന്‍, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ എം തമിഴ് കുമരന്‍, നിര്‍മ്മാണം സുബാസ്കരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming