മറ്റൊരു ജീവചരിത്ര സിനിമയുമായി ജയസൂര്യ. കടമറ്റത്ത് കത്തനാര്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുക. ഫിലിപ്‍സ് ആൻഡ് മങ്കിപെൻ ഒരുക്കിയ റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കുക.

നാടകങ്ങളിലും ടിവിയിലും കണ്ട  കടമറ്റത്ത്  കത്തനാര്‍ എന്ന വൈദികനായ മാന്ത്രികൻ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത.  ഫാന്റസി- ത്രില്ലര്‍ ചിത്രമായിരിക്കം ഇത്. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രീഡി ചിത്രമായിരിക്കും ഇത്. അതേസമയം മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിത കഥ പ്രമേയമാകുന്ന ചിത്രത്തിലും ജയസൂര്യയാണ് നായകൻ.