മെയ് ദിന ആശംസകളും നേര്‍ന്നാണ് ജയസൂര്യ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. എണ്ണം പറഞ്ഞ ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ നടൻ. ജയസൂര്യയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജയസൂര്യയുടെ പുതിയ ചിത്രമായ വെള്ളത്തിന്റെ പോസ്റ്ററാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കൊവിഡ് കാലത്ത് മാസ്‍ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി മെയ് ഒന്ന് ആശംസകള്‍ നേര്‍ന്നാണ് ജയസൂര്യ പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളം എന്ന ചിത്രത്തിലാണ് ജയസൂര്യ നായകനാകുന്നത്. ജി പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയസൂര്യ പങ്കുവച്ച ഫോട്ടോകള്‍ക്ക് നിരവധി ആരാധകരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു തൊഴിലാളിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. ജയസൂര്യയുടെ അഭിനയത്തിന്റ മികവ് വ്യക്തമാക്കുന്ന മറ്റൊരു കഥാപാത്രമാകും വെള്ളത്തിലേത് എന്ന് ആരാധകര്‍ കരുതുന്നു.