Asianet News MalayalamAsianet News Malayalam

റേഡിയോ ജോക്കിയുടെ കഥയുമായി പ്രജേഷ് സെൻ, ജയസൂര്യയും മഞ്‍ജു വാര്യരും ഒന്നിക്കുന്നു

ലോക റേഡിയോ ദിനത്തില്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

Jayasurya Manju Warrier film
Author
Kochi, First Published Feb 13, 2021, 8:54 PM IST

ജയസൂര്യയും മഞ്‍ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം. മേരി ആവാസ് സുനോ എന്നാണ് ചിത്രത്തിന്റെ പേര്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്‍സൽ സിനിമയുടെ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമിക്കുന്നത്. ശിവദയാണ് മറ്റൊരു നായിക.

ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റർ പുറത്തു വിട്ടു. ജോണി ആന്റണി, സുധീർ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്‍മീരിലുമാണ് ഷൂട്ടിങ്. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ . വെള്ളം ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുകയാണ്. ഡി ഒ പി നൗഷാദ് ഷെരീഫ്. എഡിറ്റർ ബിജിത് ബാല,

സംഗീതം എം.ജയചന്ദ്രൻ, വരികൾ ബി.കെ. ഹരി നാരായണൻ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ,
പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്.

ആർട്ട് - ത്യാഗു തവന്നൂർ.

Follow Us:
Download App:
  • android
  • ios