കത്താനാറുമായി ജയസൂര്യ, മൂന്നാം ഷെഡ്യൂള്‍ തുടങ്ങി, ഇനിയും ചിത്രീകരണം ബാക്കിയുള്ളത് 150 ദിവസങ്ങള്‍
ജയസൂര്യയുടെ കത്തനാറിന്റെ പുതിയ അപ്‍ഡേറ്റ്.

ജയസൂര്യ നായകനായി വേഷമിടുന്ന പുതിയ ചിത്രം കത്തനാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്. വലിയ ക്യാൻവാസിലാണ് കത്തനാര്‍ ഒരുങ്ങുന്നത്. കത്തനാര്‍ ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് എന്ന ഒരു പ്രത്യേകതയുമുണ്ട്. ജയസൂര്യയുടെ കത്തനാറിന്റെ മൂന്നാം ഷെഡ്യൂള്‍ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്.
പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറയുന്ന കത്തനാറിനറെ സംവിധാനം റോജിൻ ജോസഫാണ് നിര്‍വഹിക്കുന്നത്. തിരക്കഥ ആര്‍ രാമാനന്ദാണ് എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നീല്‍ കുഞ്ഞയാണ്. പിരീഡ് ഫാന്റസി ത്രില്ലറിന്റെ സംഗീത സംവിധാനം രാഹുല്‍ സുബ്രഹ്‍മണ്യനാണ് നിര്‍വഹിക്കുന്നത്.
ഗോകുലം ഗോപാലനാണ് കത്തനാര്‍ നിര്‍മിക്കുന്നത്. കത്തനാര്‍ ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ നിര്‍മിക്കുമ്പോള്‍ കൊറിയൻ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. നായകൻ ജയസൂര്യക്ക് പ്രതീക്ഷയുള്ള പുതിയ ചിത്രം കത്തനാര്‍ നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്സ് ആൻഡ് വെര്‍ച്വല്‍ പ്രൊഡക്ഷൻസിലൂടെയാണ് അവതരണം. ഒരു പടുകൂറ്റൻ സെറ്റാണ് പുതിയ ചിത്രത്തിന് വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയത്. തമിഴ് തെലുങ്ക് ഭാഷകളിലെ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച് മലയാളി രാജീവൻ ആണ് ജയസൂര്യയുടെ 'കത്തനാരിന്റെ' സെറ്റ് രൂപകല്‍പന ചെയ്‍തിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്..
ഏറെ തയ്യാറെടുപ്പുകളുമായി ജയസൂര്യ നായകനാകുന്ന ചിത്രം കത്തനാറില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ അനുഷ്‍ക ഷെട്ടിയാണ് നായികയാകുന്നത് എന്നതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ വിനീതും നിര്‍ണായക വേഷത്തിലുണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ മുൻനിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമ്പോള്‍ റിലീസ് 2024ല്‍ ആയിരിക്കും . ഇനിയും ജയസൂര്യയുടെ കത്തനാറിന് 150 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Read More: ആദ്യം നായിക മഹിമയായിരുന്നില്ല, ഷെയ്‍ന്‍ ചിത്രത്തില്‍ എത്തേണ്ടിയിരുന്നത് ആ യുവ നടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക