അടുത്തകാലത്ത് വളരെ ശ്രദ്ധയോടെ സിനിമകള്‍ ചെയ്യുന്ന നടനാണ് ജയസൂര്യ. എണ്ണത്തില്‍ കുറവുമാണ് അഭിനയിക്കുന്ന സിനിമകളും. എന്തുകൊണ്ടാണ് സിനിമകള്‍ കുറയുന്നത് എന്നതിനു മറുപടി പറയുകയാണ് ജയസൂര്യ. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്‍ക്കാനും കൂടുതല്‍ ശ്രദ്ധിച്ച് വേഷങ്ങള്‍ ചെയ്യാനും തീരുമാനിച്ചതെന്ന് ജയസൂര്യ പറയുന്നു. മലയാള മനോരമയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വര്‍ഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു. എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല. അതിന്റെ ഭവിഷത്തും നോക്കിയില്ല. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്‍ക്കാനും കൂടുതല്‍ ശ്രദ്ധിച്ചു വേഷങ്ങള്‍ എടുക്കാനും തീരുമാനിച്ചത്. നോക്കി എടുക്കുമ്പോഴും തെറ്റുപറ്റാം. പക്ഷേ, അതിന്റെ ഉത്തരവാദിത്തംഎനിക്ക് മാത്രമായതുകൊണ്ട് ആരെയും മനസ്സ് കൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാം- ജയസൂര്യ പറയുന്നു.