Asianet News MalayalamAsianet News Malayalam

പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി,'ജോർജൂട്ടിയും കുടുംബവും' ഉടനെത്തുമെന്ന് ജീത്തു, തിയറ്ററിൽ വരുമോന്ന് ആരാധകർ

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. 

jeethu joseph facebook post about drishyam 2
Author
Kochi, First Published Feb 4, 2021, 8:57 AM IST

പുതുവർഷത്തിൽ മലയാളി സിനിമാ പ്രേമികൾക്ക് സർപ്രൈസ് നൽകിയ പ്രഖ്യാപനമായിരുന്നു ദൃശ്യം 2വിന്റെ ഒടിടി റിലീസ്. തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കാത്തിരുന്ന ചിത്രമാണ് ആമസോൺ പ്രൈം വഴി എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രം ഒടിടി റിലീസ് ആയി എത്തുന്നതിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് വന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

'ദൃശ്യം 2'വിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായും ഉടൻ തന്നെ ചിത്രം റിലീസ്‌ ചെയ്യുമെന്നും ജീത്തു ജോസഫ് അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗ് റൂമിൽ നിന്നും അണിയറ പ്രവർത്തകർടൊപ്പമുള്ള ചിത്രങ്ങളും ജീത്തു ജോസഫ് തന്റെ പോസ്റ്റിൽ നൽകിയിട്ടുണ്ട്. 

Drishyam 2 completed the post work and ready for release.

Posted by Jeethu Joseph on Wednesday, 3 February 2021

ഇതിന് പിന്നാലെ നിരവധി പേരാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 'തിയേറ്ററിൽ ഓളം സൃഷ്ടിക്കാനും ഫാമിലിയെ തിയേറ്ററിൽ തിരിച്ചു കൊണ്ടു വരാനുള്ള ഐറ്റം ആയിരുന്നു, തീയറ്റർ റിലീസ് ചെയ്യണം, ആളുകളെ വീണ്ടും തീയറ്ററുകളിൽ എത്തിക്കുവാൻ ദൃശ്യം - 2 നേ പറ്റൂ' എന്നിങ്ങനെയാണ് ആരാധകർ പറയുന്നത്. 

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.

Follow Us:
Download App:
  • android
  • ios