Asianet News MalayalamAsianet News Malayalam

അത് വരുണിന്റെ കാറാണോ? ഫോട്ടോയില്‍ സംശയം പ്രകടിപ്പിച്ച് ആരാധകര്‍

ദൃശ്യം ഒന്നില്‍ കൊല്ലപ്പെട്ട വരുണിന്റെ കാറാണോ അതെന്ന് ആണ് ആരാധകര്‍ ചോദിക്കുന്നത്.

Jeethu Joseph photo discussion
Author
Kochi, First Published Oct 6, 2020, 12:38 PM IST

മലയാളികള്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദൃശ്യം രണ്ട്. മോഹൻലാല്‍ നായകനായ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആറ് വര്‍ഷങ്ങള്‍ക്കു ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം നില്‍ക്കുന്ന ജീത്തു ജോസഫിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജീത്തു ജോസഫ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഇപ്പോള്‍ ആ ഫോട്ടോയെ കുറിച്ചുള്ള കമന്റുകളാണ് ശ്രദ്ധേയമാകുന്നത്.

ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ഫോട്ടോയെ സൂക്ഷ്‍മമായി നോക്കുകയാണ് ആരാധകര്‍. ഫോട്ടോയിലുള്ള കാറാണ് ചില ആരാധകര്‍ ശ്രദ്ധിച്ചുനോക്കിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ളതാണ് കാര്‍. വരുണിന്റെ കാറോണോ അത് എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. ദൃശ്യം ഒന്നില്‍ കൊല്ലപ്പെട്ട കഥാപാത്രമാണ് വരുണ്‍. വരുണിന് മാരുതി സെൻ കാറായിരുന്നു ദൃശ്യം ഒന്നില്‍ ഉണ്ടായിരുന്നത്. അത് ജോര്‍ജു കുട്ടി പുഴയില്‍ മുക്കുകയായിരുന്നു ആദ്യ ചിത്രത്തില്‍ ചെയ്‍തത്. ജീത്തു ജോസഫ് ഷെയര്‍ ചെയ്‍ത ഫോട്ടോയിലെ കാര്‍ വരുണിന്റേത് അല്ലെന്ന് വ്യക്തമാണ്. പക്ഷേ തമാശയെന്നോണമാണ് എങ്കിലും ആരാധകരുടെ ചോദ്യം ജീത്തു ജോസഫിന്റെ നെഞ്ചിടിപ്പ് കൂട്ടും. കാരണം പ്രേക്ഷകര്‍ ദൃശ്യം രണ്ടിനെ അത്രത്തോളം സൂക്ഷ്‍മമായി വിലയിരുത്തും എന്നത് തന്നെ.

സിനിമാപ്രേമികളില്‍ ഒട്ടുമിക്കവരും കണ്ടിട്ടുള്ള ചിത്രമാണ് ദൃശ്യം എന്നതുകൊണ്ടുതന്നെ രണ്ടാംഭാഗം എത്തുമ്പോഴുള്ള പ്രതീക്ഷകളും വെല്ലുവിളിയാണ്. ആ ആസ്വാദക പ്രതീക്ഷളെ തൃപ്‍തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ജീത്തു ജോസഫ് എന്ന സംവിധായകന് ഉള്ളത്.

നിര്‍മ്മാതാവ് എന്ന നിലയില്‍ താന്‍ നേരിടുന്ന ഒരു വെല്ലുവിളിയെക്കുറിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. സിനിമയുടെ ചെലവ് കൂടുമെന്ന് പറയുന്നു ആന്‍റണി, അതിന്‍റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്, മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍. സിനിമയ്ക്ക് ചെലവ് കൂടും. കാരണം ഷൂട്ട് തുടങ്ങിയാല്‍ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്ക് കൊണ്ടുവരാനാവില്ല. അത് റിസ്ക് ആണ്. എല്ലാം ആദ്യദിവസം മുതല്‍ വാടകയ്ക്ക് അടുത്തിടണം. പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂര്‍ണ്ണമായും അടച്ചിടണം. ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തുപോയശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്‍ക് ആണ്. സിനിമ റിലീസ് ചെയ്‍ത് ആദ്യ ഷോ കഴിയുംവരെ മാത്രമേ ക്ലൈമാക്സ് ത്രില്ലുള്ളൂ. അതിനുശേഷവും ആ ത്രില്‍ നിലനിര്‍ത്തുന്ന സിനിമ ഓടും. ദൃശ്യം 2 അത്തരം സിനിമയാണെന്നു ഞാന്‍ കരുതുന്നുവെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios