Asianet News MalayalamAsianet News Malayalam

'കൂമന്‍' കൂട്ട്കെട്ട് വീണ്ടും അടുത്തത് ' നുണക്കുഴി '; ഡാർക്ക്‌ ഹ്യുമർ ചിത്രത്തില്‍ നായകന്‍ ബേസില്‍

സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജയ ജയ ജയ ജയ ഹേ പോലെയുള്ള സിനിമകൾ നായകനെന്ന നിലയിൽ ബേസിലിന്റെ സ്വീകാര്യത വർധിപ്പിച്ചവയാണ്.

Jeethu Josephs new film Nunakuzhi starring Basil Joseph!! The title look is out vvk
Author
First Published Sep 20, 2023, 12:22 PM IST

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. 'നുണക്കുഴി' എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ 'നുണകുഴി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. കെ ആർ കൃഷ്ണകുമാറാണ് 'നുണക്കുഴി' യുടെ തിരക്കഥ ഒരുക്കുന്നത്. 'കൂമൻ ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഡാർക്ക്‌ ഹ്യുമർ ജോണറിൽപെട്ട ചിത്രമാണ് 'നുണക്കുഴി '

സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജയ ജയ ജയ ജയ ഹേ പോലെയുള്ള സിനിമകൾ നായകനെന്ന നിലയിൽ ബേസിലിന്റെ സ്വീകാര്യത വർധിപ്പിച്ചവയാണ്.
നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്.  ഈ സിനിമ പൂർത്തിയായാൽ ഉടൻ ബേസിൽ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ സരീഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ് സതീഷ് കുറുപ്പ് ചായാഗ്രഹണം നിർവഹിക്കുന്നു. 

വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. സിദിഖ്, മനോജ്‌ കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. സഹിൽ ശർമയാണ് സഹ നിർമ്മാതാവ്. സൂരജ് കുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റർ - വിനായക് വി എസ്, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു,മേക്ക് അപ് - അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനെർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, ഡിസൈൻ - യെല്ലോ ടൂത്ത്, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

പഴയകാല ഓർമ്മകളിലേക്ക് തിരിഞ്ഞു നടത്തം: "സ്വർഗ്ഗം വിതക്കുന്ന" പുലിമടയിലെ ഗാനം എത്തി

ഇന്ത്യന്‍ ബോക്സോഫീസിനെ കിടുക്കി ജവാന്‍: റിലീസായി രണ്ടാഴ്ച കഴിയും മുന്‍പേ വന്‍ നേട്ടം, വീണത് കെജിഎഫ് 2

Asianet News Live


 

Follow Us:
Download App:
  • android
  • ios