മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ആദ്യ ചിത്രം 'മറിയം വന്ന് വിളക്കൂതി' ജനുവരി 31ന് തീയറ്ററുകളിൽ എത്തുകയാണ്. ഒരു രാത്രിയിൽ മൂന്നു മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. 

സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സംവിധായകരായ ദിലീഷ് പോത്തനും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഒരനുഭവം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. 

ഗുരുസ്ഥാനീയനായ ദിലീഷ് പോത്തൻ ഷൂട്ടിങ്ങിനിടെ മോണിറ്ററിൽ വന്നു നോക്കുമ്പോൾ നെഞ്ചിടിപ്പ് കൂടും എന്നാണ് ജെനിത് പറയുന്നത്. തോണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ഫോക്കസ് ഔട്ട് ആയ ഒരു ഷോട്ട് ഉപയോഗിച്ചതിനു പിന്നിലെ രഹസ്യവും ദിലീഷ് ജെനിതുമായി പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.