ടി. ദാമോദരൻ ഫൗണ്ടേഷന് വേണ്ടി എഴുത്തുകാരൻ വി.ആർ. സുധീഷ് , തിരക്കഥാകൃത്ത് ദീദി ദാമോദരൻ , കവിയും ചിത്രകാരനുമായ പോൾ കല്ലാനോട്, ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ് എന്നിവർ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്.
പ്രഥമ ടി.ദാമോദരൻ മാസ്റ്റർ പുരസ്കാരം സംവിധായകൻ ജിയോ ബേബിക്ക്. 2021-ൽ പുറത്തിറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിലാണ് ജിയോ ബേബിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മികച്ച രാഷ്ട്രീയ സിനിമയുടെ സംവിധായകരെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ടി. ദാമോദരൻ ഫൗണ്ടേഷന് വേണ്ടി എഴുത്തുകാരൻ വി.ആർ. സുധീഷ് , തിരക്കഥാകൃത്ത് ദീദി ദാമോദരൻ , കവിയും ചിത്രകാരനുമായ പോൾ കല്ലാനോട്, ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ് എന്നിവർ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്. മലയാള സിനിമയിൽ ലിംഗരാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകൾ കൊണ്ട് തിരുത്തുകൾക്ക് വഴിയൊരുക്കിയ സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന് ജൂറി വിലയിരുത്തി. ടി.ദാമോദരൻ മാസ്റ്ററുടെ പത്താം ഓർമദിനത്തോടനുബന്ധിച്ച് മാർച്ച് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ജിയോ ബേബിക്ക് സമ്മാനിക്കും.
