രാജമൗലിയുടെ സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്നതെന്നാണ് വിവരം.

ഴിഞ്ഞ കുറേക്കാലമായി പൃഥ്വിരാജും ജിതിൻ ലാലും ഒന്നിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഹിറ്റ് നടനും ഹിറ്റ് സംവിധായകനും ഒന്നിക്കുന്നെന്ന ആവേശത്തിലായിരുന്നു മലയാള സിനിമാസ്വാദകരും. ഒടുവിൽ ആ ആവേശം വെറുതെ അല്ലെന്ന് തെളിയിക്കുന്നൊരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് ജിതിൻ ലാൽ. പൃഥ്വിരാജിനും തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാറിനും ഒപ്പമുള്ളതാണ് ഫോട്ടോ. മൂവരും ഒന്നിക്കുന്ന സിനിമ വരുന്നുവെന്ന സൂചനയും സംവിധായകൻ നൽകുന്നുണ്ട്. 

ടൊവിനോ തോമസ് നായകനായി എത്തി വൻ ഹിറ്റായി മാറിയ അജയന്റെ രണ്ടാം മോഷണത്തിന് ശേഷം ജിതിൻ ഒരുക്കുന്ന ചിത്രം എങ്ങനെ ഉള്ളതാകുമെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. സയൻസ് ഫിഷൻ ജോണറിലുള്ളതാകും പടമെന്നാണ് റിപ്പോർട്ടുകൾ. എപ്പിക് ഫാന്റസി ആകുമെന്ന് പറയുന്നവരുമുണ്ട്. എആർഎമ്മിനെക്കാൾ വലിയ ബജറ്റിലാകും സിനിമ എന്നും അഭ്യൂഹങ്ങളുണ്ട്. സുജിത്ത് നമ്പ്യാരും ജിതിനും എആർഎമ്മിന് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രനുണ്ടാകും. 

2024 സെപ്റ്റംബറിൽ റിലീസ് ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കൃതി ഷെട്ടി, ബേസിൽ ജോസഫ്, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ശിവജിത്ത്, ഹരീഷ് ഉത്തമൻ, കബീർ ദുഹൻ സിംഗ്, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 

അതേസമയം, രാജമൗലിയുടെ സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്നതെന്നാണ് വിവരം. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് നായകൻ. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയും റിലീസിന് ഒരുങ്ങുന്നുണ്ട്. ത്രില്ലർ മോഡിലാണ് സിനിമ ഒരുങ്ങുന്നത്. എമ്പുരാന്‍ ആയിരുന്നു പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മോഹന്‍ലാല്‍ നായകനായ പടം ബിസിനസ് ചേര്‍ത്ത് 325 രൂപ നേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..