Asianet News MalayalamAsianet News Malayalam

ജോജുവിന്റെ 'സ്റ്റാര്‍' സെൻസര്‍ പൂര്‍ത്തിയായി, ചിത്രം തിയറ്ററുകളിലേക്ക് തന്നെ

ജോജു ജോര്‍ജ് നായകനാകുന്ന സിനിമയില്‍ പൃഥ്വിരാജും എത്തുന്നു.

Joju George film release in Theater
Author
Kochi, First Published Aug 10, 2021, 12:40 PM IST

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമയാണ് സ്റ്റാര്‍. സിനിമയുടെ സെൻസര്‍ പൂര്‍ത്തിയായത് ആണ് പുതിയ റിപ്പോര്‍ട്ട്. സിനിമ ഒടിടി റിലീസായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമ തിയറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ഡോമിന്‍ ഡി സില്‍വ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നുണ്ട്. ഡോക്ടര്‍ ഡെറിക് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുക.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.

സാനിയ ബാബു, ശ്രീലക്ഷ്‍മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്‍ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios