ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'വരവ്' ജൂലൈ 16-ന് തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസ് ഇന്ത്യയൊട്ടാകെ വിതരണം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആക്ഷൻ ത്രില്ലറാണ്.
പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ 'വരവ്' ഇനി തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 16ന് ശ്രീ ഗോകുലം മൂവീസ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തീയറ്ററുകളിൽ എത്തിക്കും. മലയാള സിനിമയുടെ മാസ്സ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ ജോജു ജോർജ് – ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുമ്പോൾ, ആ വരവിനെ വെറുതെ ആകില്ലെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.
ഹൈറേഞ്ചിന്റെ വിസ്മയകരമായ പശ്ചാത്തലത്തിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ്സ് ഡയലോഗുകളും, ഹൃദയത്തെ സ്പർശിക്കുന്ന കുടുംബ വികാരങ്ങളും ഒരുമിക്കുന്നു. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസിന്റെ മാസ്സ് മേക്കിംഗ്, അഭിനയത്തിന്റെ കരുത്തുമായി ജോജു ജോർജ് കൂടിച്ചേരുമ്പോൾ ഓരോ ഫ്രെയിമും തീയേറ്ററിൽ ആഘോഷമാകുമെന്ന പ്രതീക്ഷയാണ് സിനിമാപ്രേമികൾക്ക്.
എ.കെ. സാജന്റെ കരുത്തുറ്റ തിരക്കഥയും യുവ തലമുറ ഏറെ ഇഷ്ട്ടപ്പെടുന്ന സാം സി.എസിന്റെ മാസ്സ് സംഗീതവും ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ഇത് ഒരു ആക്ഷൻ ത്രില്ലർ മാത്രമല്ല കുടുംബവും പ്രതികാരവും അതിജീവനവും ചേർന്ന ഒരു പക്കാ തീയേറ്റർ എക്സ്പീരിയൻസാണ്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോജുവിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി, കരുത്തുറ്റ ആക്ഷൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വാണി വിശ്വനാഥ്, വ്യത്യസ്ത വേഷങ്ങളുടെ അഭിനയ മികവിൽ ഇഷ്ട താരമായി മാറിയ സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പൻ,ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് :ജോമി ജോസഫ് പുളിങ്കുന്ന് , രാഹുൽ റെജി. ചിത്രത്തിന്റെ ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല. ഡിസൈൻസ്: യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്. മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത്. ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണം- ശ്രീ ഗോകുലം മൂവീസ്. ഡിസ്ട്രിബൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് . ഓവർസീസ് വിതരണം പി എച്ച് എഫ്.



