Asianet News MalayalamAsianet News Malayalam

ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്, ഡികാപ്രിയോയെ കുറിച്ച് ജോജു

വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ഡികാപ്രിയോ തെളിയിച്ചുവെന്ന് ജോജു.

Jojus film Dicaprios film
Author
Kochi, First Published Aug 28, 2019, 2:50 PM IST

ആമസോണ്‍ കാടുകളിലെ തീപ്പിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഹോളിവുഡ് നടനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയോനാര്‍ഡോ ഡികാപ്രിയോ രംഗത്ത് എത്തിയിരിക്കുന്നു. ഡികോപ്രിയോയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോജു. സാമൂഹ്യമാധ്യമത്തിലൂടെയാണ് ജോജുവിന്റെ പ്രതികരണം.

ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിനു ശേഷമാണ് യുഎൻ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നത്. ദാ ഇപ്പോള്‍ ആമസോണിന് വേണ്ടി ഇങ്ങേരുടെ വക 36 മില്യണ്‍ ഡോളറ്. വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ഡികാപ്രിയോ തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ ലിയനാര്‍ഡോ ഡികാപ്രിയോ എന്നാണ് ജോജു എഴുതിയിരിക്കുന്നത്.

ആമസോണ്‍ മഴക്കാടുകളില്‍ വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്‍ച  9,000 ലധികം കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഡികാപ്രിയോയുടെ എയര്‍ത്ത് അലയൻസ് എന്ന പരിസ്ഥിതി സംഘടനയാണ് സഹായവുമായി രംഗത്ത് എത്തിയത്. അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ് സഹായം. 35,97,50,000.00 കോടി രൂപ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios