Asianet News MalayalamAsianet News Malayalam

'തലൈവരോട് മുട്ടാനില്ല': സൂര്യയുടെ കങ്കുവ റിലീസ് മാറ്റിയെന്ന് റിപ്പോര്‍ട്ട്

രജനികാന്തിന്റെ പുതിയ ചിത്രം വേട്ടയ്യന്റെ റിലീസ് തിയതി ഓക്ടോബർ 10 ന് പ്രഖ്യാപിച്ചതിനെ തുടർന്ന് സൂര്യയുടെ കങ്കുവയുടെ റിലീസ് മാറ്റിവച്ചു. 

suriya kanguva movie postponed from october 10 release to avoid clash with rajinikanth movie vettaiyan vvk
Author
First Published Aug 26, 2024, 9:09 AM IST | Last Updated Aug 26, 2024, 9:09 AM IST

ചെന്നൈ: രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്റെ റിലീസ് തിയതി അടുത്തിടെ പുറത്തുവിട്ടിരുന്നു. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് വമ്പൻ താരനിര അണിനിക്കുന്ന ചിത്രം ഓക്ടോബർ 10ന് തിയറ്ററുകളിൽ എത്തും എന്നാണ് പ്രഖ്യാപിച്ചത്. സൂര്യയുടെ കങ്കുവ റിലീസും നേരത്തെ ഈ തീയതിയില്‍ പ്രഖ്യാപിച്ചിരുന്നു. ശിവയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. 

തങ്ങള്‍ക്ക് ക്ലാഷില്ലെന്നും. ചിത്രം ഫ്രീ റിലീസാണ് എന്നുമാണ് കങ്കുവ നിര്‍മ്മാതാവ് ജ്ഞാനവേല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകള്‍ എല്ലാം അട്ടിമറിക്കുന്ന തരത്തിലായിരുന്നു വേട്ടയ്യന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ഇതോടെ കങ്കുവ റിലീസ് മാറ്റിവച്ചിരിക്കുകയാണ് എന്നാണ് വിവരം. 

രജനി ചിത്രവുമായി ക്ലാഷ് വേണ്ട എന്നുള്ള അണിയറപ്രവർത്തകരുടെ തീരുമാനം മൂലമാണ് കങ്കുവയുടെ റിലീസ് നീട്ടിയത് എന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഈ വർഷം നവംബറിൽ ദീപാവലി റിലീസായെത്തുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിലീസ് മാറ്റിയത് സംബന്ധിച്ച് നിര്‍മ്മാതാക്കളായ ഗ്രീന്‍ സ്റ്റുഡിയോ പ്രതികരിച്ചിട്ടില്ല. 

അതേ സമയം  33 വർഷങ്ങൾക്ക് ശേഷം രജനികാന്തും ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. അതാണ് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്ന്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.

അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്.  

അതേ സമയം ഓപ്പണിംഗില്‍ മികച്ച കുതിപ്പുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ സൂര്യയുടെ കങ്കുവയെ കുറിച്ച് പ്രവചിക്കുന്നത്. അതിനാല്‍ തന്നെ ക്ലാഷ് വലിയ നഷ്ടം ഉണ്ടാക്കും എന്ന ബോധത്തിലാണ് റിലീസ് മാറ്റുന്നത് എന്നാണ് വിവരം. കങ്കുവ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുന്നത്. കങ്കുവയിലെ ഗാനത്തിന്റെ ഹിന്ദി പതിപ്പിന്റെ വീഡിയോയ്‍ക്കും മികച്ച സ്വീകാര്യതയുണ്ടായിരുന്നു. തമിഴകത്തും തെലുങ്കിനും പുറമേ ഹിന്ദിയിലും ചിത്രത്തിന് സ്വീകാര്യത ലഭിക്കും എന്നാണ് പ്രതീക്ഷ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം. 

ബോര്‍ഡര്‍ 2 പ്രഖ്യാപിച്ചു: വരുണ്‍ ധവന്‍ പ്രധാന വേഷത്തില്‍ ഒപ്പം സണ്ണി ഡിയോളും

വേദ ബോക്സോഫീസില്‍ വീണു; നിരാശയില്ലെന്നും, അഭിമാനമുണ്ടെന്നും ജോൺ എബ്രഹാം

 

Latest Videos
Follow Us:
Download App:
  • android
  • ios