ആർആർആർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷം ജൂനിയർ എൻടിആറിനെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് സൂപ്പർമാൻ സംവിധായകൻ ജെയിംസ് ഗൺ രംഗത്തെത്തി. 

ഹൈദരാബാദ്: ബാഹുബലിയുടെ വിജയത്തിന് പിന്നാലെ എസ്എസ് രാജമൗലി രാം ചരണ്‍ ജൂനിയർ എൻടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. ആഗോളതലത്തില്‍ ഒസ്കാര്‍ വേദിയില്‍ പോലും സാന്നിധ്യമായിരുന്നു ഈ ചിത്രം.‘നാട്ടു നാട്ടു’ എന്ന ഗാനം ഒരു ഇന്ത്യൻ സിനിമയിൽ നിന്നുള്ള ഓസ്കാർ നേടുന്ന ആദ്യ ഗാനമായി മാറി. 

എല്ലാറ്റിനുമുപരിയായി, രാം ചരണും ജൂനിയർ എൻടിആറും ഈ ചിത്രത്തിലെ തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റി.തന്‍റെ ഹോളിവുഡ് പ്രൊജക്റ്റ് ഉറപ്പിച്ചിട്ടുണ്ടെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും രാം ചരൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

ഇപ്പോൾ, ജൂനിയർ എൻടിആർ ഹോളിവുഡ് അരങ്ങേറ്റം നടത്തിയേക്കും എന്ന സൂചനയാണ് സൂപ്പർമാൻ സംവിധായകന്‍ ജെയിംസ് ഗൺ നല്‍കുന്നത്. 

ഒരു അഭിമുഖത്തിനിടെ, സൂപ്പർമാൻ, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, സൂയിസൈഡ് സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത് പേരുകേട്ട സംവിധായകന്‍ ജെയിംസ് ഗൺ ജൂനിയര്‍ എന്‍ടിആറിനെക്കുറിച്ച് പരാമര്‍ശിച്ചത്. 

ജെയിംസ് ഗണ്‍ പറഞ്ഞത് ഇതാണ്, "കൂട്ടിൽ നിന്നും കടുവകൾക്കും മറ്റ് മൃഗങ്ങള്‍ക്കൊപ്പവും ചാടുന്ന നടനൊപ്പം (എൻടിആർ) പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഒരു അത്ഭുതം തന്നെയാണ്, ഒരു ദിവസം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." ആര്‍ആര്‍ആര്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജെയിംസ് ഗണ്‍ ഇത് പറഞ്ഞത്. 

എന്തായാലും ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സ് വളരെ വ്യാപകമായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ മിക്കവാറും ഹോളിവുഡ‍് വരെ എത്തും എന്ന് പറഞ്ഞാണ് പല ഫാന്‍സും ഷെയര്‍ ചെയ്യുന്നത്. ഹൃഥ്വിക് റോഷനൊപ്പം അഭിനയിക്കുന്ന വാര്‍ 2 ആണ് ജൂനിയര്‍ എന്‍ടിആറിന്‍റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. കെജിഎഫ്, സലാര്‍ സംവിധായകന്‍ പ്രശാന്ത് നീലും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

പണമിറക്കി പണംവാരല്‍; 2024 ലും ബോളിവുഡിനെ നിഷ്പ്രഭമാക്കിയ തെലുങ്ക് സിനിമ

ബജറ്റ് 1265 കോടി, കളക്ഷന്‍ 4 ഇരട്ടി! ആ ബമ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ് സ്വന്തമാക്കി സൂപ്പര്‍താരം