'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ജൂഹി രുസ്തഗി. പരമ്പരയില്‍ വിവാഹം കഴിഞ്ഞ് താരം യാത്രയിലാണെന്നാണ് ഇപ്പോഴത്തെ കഥാഗതി. എന്നാല്‍ ലെച്ചു ഇനി പരമ്പരയിലേക്കില്ലേയെന്നണ് ആരാധകര്‍ ചോദിക്കുന്നത്. പരമ്പരയിലില്‍നിന്ന് താരം വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. പരമ്പരയിലെ വിവാഹം കഴിഞ്ഞതോടെ ജൂഹിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്കെല്ലാം കമന്റായി വരുന്നത്, ജൂഹിയുടെ മടങ്ങിവരവ് ആവശ്യപ്പെട്ടുള്ളതാണ്.

ജൂഹിയുടെ സീരിയല്‍ വിവാഹം യഥാര്‍ത്ഥമായിരുന്നുവെന്ന പ്രചരണം വന്നപ്പോള്‍ താരം തന്നെ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്ന്, അത് വെറും സീരിയലാണെന്നും, തന്റെ വിവാഹം എല്ലാവരേയും അറിയിക്കുമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷം താരം പങ്കുവച്ച ഫോട്ടോകള്‍ വിവാഹത്തിന്റെ അഭ്യൂഹങ്ങള്‍ പരത്തുന്നുണ്ട്. 'ഉപ്പും മുളകും' പരമ്പരയുടെ സംവിധായകന്‍ സിനു എസ്ജെയുടെ ചിത്രമായ 'ജിബൂട്ടി'യുടെ പൂജാ ചടങ്ങില്‍ ജൂഹി പരിചയപ്പെടുത്തിയ മോഡല്‍ രോവിന്‍ ജോര്‍ജാണ് താരത്തിന്റെ പ്രണയമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. 'പെട്ടെന്ന് എല്ലാ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചായപ്പോള്‍' എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച ചിത്രം ചര്‍ച്ചയായിരുന്നു.

Read More: താരനിശയില്‍ താരമായി സാനിയ; ഏറ്റെടുത്ത് ആരാധകര്‍, ഫോട്ടോഷൂട്ട് വൈറല്‍

അതിനു പിന്നാലെയാണ് താരം രോവിനൊപ്പമുള്ള പുതിയ ചിത്രവും പങ്കുവച്ചിരിക്കുന്നത്. 'ഒരാളില്‍ത്തന്നെ സൗഹൃദവും പ്രണയവും കണ്ടെത്തുന്നത് ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ' എന്നാണ് താരം പുതിയ ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഒരുപാടുപേരാണ് താരത്തിന് ആശംസകളുമായെത്തിയിരിക്കുന്നത്. കൂടാതെ ലച്ചു ഉപ്പും മുളകിലേക്കും തിരികെ എത്തണമെന്നും, ലെച്ചുവില്ലാത്ത ഉപ്പും മുളകും ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

imagine finding both friendship and love in one person 💜

A post shared by juhi Rustagi (@juhirus) on Jan 27, 2020 at 8:12am PST