തിരുവനന്തപുരം: 'ക്വീന്‍' എന്ന പുതുമുഖതാരനിരകള്‍ അണിനിരന്ന ക്യാംപസ് ചിത്രത്തിലെ ചിന്നുവായി മലയാള സിനിമയിലെത്തി, മലയാളസിനിമയുടെ വാഗ്ദാനമായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. 'ലൂസിഫര്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സമകാലികപ്രസക്തമായ വേഷം കൈകാര്യം ചെയ്തതാരം സിനിമാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. സാനിയ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. രാമൂ കാര്യാട്ട് അവാര്‍ഡ് നിശക്കെത്തിയപ്പോഴുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്താണ് സാനിയയുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Read More: 'കണ്ണീർ പൊഴിക്കാൻ ഭയക്കരുത്, ഇത് അഭിനയമല്ല': ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പൊട്ടിക്കരഞ്ഞ് ബോളിവുഡ് താരം

രാമൂ കാര്യാട്ട് അവാര്‍ഡ് 2020ലെ യൂത്ത് ഐക്കണ്‍ അവാര്‍ഡാണ് സാനിയയെ തേടിയെത്തിയത്. അവാര്‍ഡിന്റെ സന്തോഷം പങ്കുവച്ച് സാനിയ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ മാത്രമല്ല സാനിയയ്ക്ക് അഭിനന്ദനങ്ങളുമായെത്തിയിരിക്കുന്നത്. റിമ കല്ലിംഗല്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും സാനിയയ്ക്ക് അഭിനന്ദനങ്ങളുമായെത്തിയിട്ടുണ്ട്. മഞ്ജുവാര്യരോടൊപ്പം അഭിനയിക്കുന്ന 'പ്രീസ്റ്റാ'ണ് സാനിയയുടെ പുതിയ ചിത്രം.