ജുമാൻജി സിനിമകളിലെ ഏറ്റവും പുതിയതാണ് ജുമാൻജി: ദ നെക്സ്റ്റ് ലെവല്‍. ചിത്രം ഇന്നാണ് ഇന്ത്യയില്‍ റിലീസ് ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.

ഡ്വെയ്ൻ ജോണ്‍സണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത്. ജേക് കസ്‍ദാൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം തമിള്‍റോക്കേഴ്‍സ് ആണ് ഓണ്‍ലൈനില്‍ ചോര്‍ത്തിയത്. ഡ്വെയ്ൻ ജോണ്‍സണിന് പുറമേ ജാക് ബ്ലാക്ക്, കെവിൻ ഹാര്‍ട്ട്,  കാരെൻ ഗില്ലൻ, അലെക്സ് വൂള്‍ഫ് എന്നിവരും ചിത്രത്തിലുണ്ട്. ഹിന്ദിയിലും  തമിഴിലും ഇംഗ്ലീഷിലും തെലുങ്കിലും ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്‍തിരുന്നു.